കുറുപ്പുംപടി: ഓൾ കേരള ഫോട്ടോഗ്രഫേഴ്സ് അസോസിയേഷൻ കുറുപ്പുംപടി യൂണിറ്റ് കുടുംബസംഗമവും അവാർഡ് ദാനവും നടത്തി. പെരുമ്പാവൂർ മേഖലാ പ്രസിഡന്റ് എൻ.വി. ശിവരാജ് ഉദ്ഘാടനം ചെയ്തു. എ.കെ.പി.എ സംസ്ഥാന കമ്മിറ്റിഅംഗം കെ.എസ്. അശോക് പുരസ്കാര വിതരണം നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് അനിൽ അയ്യപ്പൻ അദ്ധ്യക്ഷത വഹിച്ചു. പെരുമ്പാവൂർ മേഖലാ സെക്രട്ടറി കെ.എസ്. സജീവ് സമ്മാനദാനം നിർവഹിച്ചു. കുറുപ്പുംപടി യൂണിറ്റ് സെക്രട്ടറി സന്തോഷ് ഉദയ, വി.സ്. വിനയൻ, ഹഫീസ് അലി, ആതിര മാധവ്, സ്റ്റീഫൻ കിഴക്കമ്പലം, എം.ബി. ജോബി, എസ്. സതീഷ് എന്നിവർ സംസാരിച്ചു.