തൃപ്പൂണിത്തുറ : ശുചിത്വ ബോധനയജ്ഞ പദയാത്രയ്ക്ക് ഗവ .ആർട്ട്‌സ് കോളേജിൽ സ്വീകരണം നൽകി. ശുചിത്വബോധന മിഷൻ കൺവീനർ ഡോ. ജോർജ് പിട്ടാപ്പിള്ളിൽ ക്യാപ്ടനായി നയിക്കുന്ന പദയാത്രയെ വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്നു സ്വീകരിച്ചു. സമ്മേളനത്തിൽ കോളേജ് വൈസ് പ്രിൻസിപ്പൽ സരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. ബിജു ഗോപാൽ , ജോഷി വർഗീസ്, തോമസ് പൊക്കമറ്റം, പി.എൽ.ഫ്രാൻസിസ്, രവി നമ്പൂതിരി ,അലക്‌സ് പി.ജോബ്, അജിഷ് അബു എന്നിവർ സംസാരിച്ചു.