mvpa-369
എൻ.ആർ.ഇ.ജി. വർക്കേഴ്സ് യൂണിയൻ മെമ്പർഷിപ്പ് പ്രവർത്തനത്തിന്റെ ഉധ്ഘാടനം പായിപ്ര പഞ്ചായത്ത് 22-ാം വാർഡിൽ നടന്ന ചടങ്ങിൽ യൂണിയൻ ഏരിയ സെക്രട്ടറി കെ.പി. രാമചന്ദ്രൻ നിർവഹിക്കുന്നു. അശ്വതി ശ്രീജിത് , വി.എച്ച്. ഷെഫീക്ക് എന്നിവർ സമീപം

മൂവാറ്റുപുഴ: തൊഴിലുറപ്പ് തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് നേതൃത്വം നൽകുന്ന എൻ.ആർ.ഇ.ജി. വർക്കേഴ്‌സ് യൂണിയന്റ മെമ്പർഷിപ്പ് പ്രവർത്തനത്തിന് പായിപ്ര പഞ്ചായത്തിൽ തുടക്കമായി. 22-ാം വാർഡിൽ നടന്ന ചടങ്ങിൽ യൂണിയൻ ഏരിയാ സെക്രട്ടറി കെ.പി. രാമചന്ദ്രൻ മെമ്പർഷിപ്പ് പ്രവർത്തനം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർ അശ്വതി ശ്രീജിത് അദ്ധ്യക്ഷത വഹിച്ചു. വില്ലേജ് സെക്രട്ടറി വി.എച്ച്. ഷെഫീക്ക് സംസാരിച്ചു.