munci
മിനി ഫിഷ് മാർക്കറ്റും ഈ ടോയ്‌ലറ്റും തൃക്കാക്കര നഗരസഭ ചെയർപേഴ്‌സൻ ഷീല ചാരു ഉദ്ഘാടനം ചെയ്യുന്നു. വൈസ്.ചെയർമാൻ കെ.ടി. എൽദോ, ജിജോ ചിങ്ങംതറ, നിഷാദ് തുടങ്ങിയവർ സമീപം

തൃക്കാക്കര : നഗരസഭയിലെ എൻ.ജി.ഒ ക്വാർട്ടേഴ്‌സ് ഷോപ്പിംഗ് കോംപ്ലക്‌സിനോട് ചേർന്ന് പണികഴിപ്പിച്ച മിനി ഫിഷ് മാർക്കറ്റും ഈ ടോയ്‌ലറ്റും ചെയർപേഴ്‌സൻ ഷീല ചാരു ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ.ടി. എൽദോ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.പി സി.പി. നാരായണൻ മുഖ്യാതിഥിയായിരുന്നു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജിജോ ചിങ്ങംതറ, ഷബ്‌ന മെഹർ അലി, സീന റഹ്മാൻ, കൗൺസിലർമാരായ അസ്മ നൗഷാദ്, എം.ടി. ഓമന, കെ.കെ. നീനു, ആന്റണി പരവര, മുനിസിപ്പൽ സെക്രട്ടറി ഷിബു, എൻജിനിയർ രാജേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.