ab
കെയർഹോം പദ്ധതി പ്രകാരം ആലുവ ദേശത്തുള്ള അംബേരി വളപ്പിൽ ഇന്ദിരകുട്ടപ്പൻനായർക്ക് നിർമ്മിച്ചുനൽകുന്ന വീടിന് അൻവർ സാദത്ത് എം.എൽ.എ ശിലയിടുന്നു

അങ്കമാലി: അങ്കമാലി അർബൻ സഹകരണ സംഘം കെയർ ഹോം പദ്ധതി പ്രകാരം ആലുവ ദേശത്തുള്ള അംബേരി വളപ്പിൽ ഇന്ദിരകുട്ടപ്പൻനായർക്ക് നിർമ്മിച്ചുനൽകുന്ന ഭവനത്തിന്റെ ശിലാസ്ഥാപനം അൻവർ സാദത്ത് എം.എൽ.എ നിർവഹിച്ചു. സംഘം പ്രസിഡന്റ് പി.ടി. പോൾ അദ്ധ്യക്ഷത വഹിച്ചു . ചെങ്ങമനാട് പഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കപ്രശേരി, വാർഡ് മെമ്പർ ലതാ ഗംഗാധരൻ, അസിസ്റ്റന്റ് രജിസ്ട്രാർ എൻ. വിജയകുമാർ, ഓഡിറ്റർ ഉഷാകുമാരി, സംഘം സെക്രട്ടറി ജെയ്ബി വി.ജെ, ഭരണസമിതി അംഗങ്ങളായ കെ.ജെ. പോൾ, ജോർജ് കൂട്ടുങ്ങൽ, പി.സി. ടോമി, വി.ടി. ടോമി എന്നിവർ സംസാരിച്ചു