karmasamithi-2
ശബരിമലകർമ്മ സമിതിയുടെ പ്രതിഷേധ സംഗമത്തോടനുബന്ധിച്ച് നടന്ന യോഗത്തിൽ ബി.എം.എസ് സംസ്ഥാന സെക്രട്ടറി ആർ.രഘുരാജ് മുഖ്യപ്രഭാഷണം നടത്തുന്നു

തൃപ്പൂണിത്തുറ: ശബരിമലയിലെ ആചാരലംഘനത്തിനും ഭരണകൂട ഭീകരതയ്ക്കും പൊലീസ് അതിക്രമങ്ങൾക്കുമെതിരെ ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ തൃപ്പൂണിത്തുറ പ്രൈവറ്റ് സ്റ്റാൻഡ് ജംഗ്ഷനിൽ പ്രതിഷേധ സംഗമം നടന്നു. ശബരിമല കർമ്മസമിതി നഗർ പ്രസിഡന്റ് കൃഷ്ണൻകുട്ടി ആശാൻ അദ്ധ്യക്ഷനായി. ബി.എം.എസ് സംസ്ഥാന സെക്രട്ടറി ആർ.രഘുരാജ് മുഖ്യപ്രഭാഷണന നടത്തി. എം.എസ്. വിനോദ്കുമാർ, പ്രൊഫ. ഡോ. താര, ശബരിമല കർമ്മസമിതി ട്രഷറർ എൻ. വാസുദേവൻ തുടങ്ങിയവർ സംസാരിച്ചു.