മൂവാറ്റുപുഴ: ത്രിവേണി മേതല ബഥാനിയാംകുന്ന് സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ സമാഹരിച്ച ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. പള്ളി ഭാരവാഹികൾ നേരിട്ട് നടത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പുറമെയാണ് ഇത്. പള്ളി വികാരി ഫാ, പോൾ ഐസക്ക് കവലിയേലിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ചേംബറിൽവെച്ചാണ് ഡി.ഡി കൈമാറിയത്. പള്ളി ട്രസ്റ്റിമാരായ പി.കെ. റോബി പുന്നേടത്തുമൂലയിൽ, പി.വി. അവറാച്ചൻ പാറയിൽ, കമ്മിറ്റി അംഗങ്ങളായ എം.വി. എൽദോസ് മനയത്തുകുടി, എ.പി. ബേബി അരികുപുറത്ത് എന്നിവർ സന്നിഹിതരായിരുന്നു.