www
അകനാട് ശ്രീക്കുട്ടുപുറം മഹാവിഷ്ണു ക്ഷേത്രത്തിൽ സപ്താഹയജ്ഞത്തിന് സംഗീതജ്ഞൻ ജയൻ (ജയ വിജയൻ) ഭദ്രദീപം തെളിക്കുന്നു

കുറുപ്പുംപടി: അകനാട് ശ്രീ കൂട്ടുപുറം മഹാവിഷ്ണു ക്ഷേത്രത്തിൽ സപ്താഹയജ്ഞത്തിന് സംഗീതജ്ഞൻ ജയൻ (ജയ വിജയൻ) ഭദ്രദീപം തെളിച്ചു. സതീശൻ തിരുനക്കരയാണ് യജ്ഞാചാര്യൻ. 14 ന് ശ്രീകൃഷ്ണാവതാരം, 15 ന് രുക്മിണി സ്വയംവരം. എല്ലാ ദിവസവും പ്രസാദഊട്ടുണ്ടായിരിക്കും. ഇന്ന് സുദർശന ഹോമം, തിലഹോമം, ത്രികാല ഭഗവതിസേവ, കലശാഭിഷേകങ്ങൾ എന്നിവ നടക്കും. തന്ത്രിമുഖ്യൻ മറ്റപ്പിള്ളി നാരായണൻ നമ്പൂതിരി കാർമികത്വം വഹിക്കും. 18 ന് മകര രോഹിണിദിനം, ഗണപതിഹോമം, വിശേഷാൽ പൂജകൾ, മഹാപ്രസാദ ഊട്ട്, പഞ്ചവാദ്യം, ദീപക്കാഴ്ച, രാത്രി 7.30 മുതൽ നാമസങ്കീർത്തനഘോഷം, പ്രസാദകഞ്ഞി വിതരണം എന്നിവ നടക്കും.