പിറവം: സി പി ഐ പാമ്പാക്കുട ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടുംബസംഗമം നടന്നു. ജില്ലാ പഞ്ചായത്ത് അംഗം കെ.എൻ. സുഗതൻ സംഗമം ഉദ്ഘാടനം ചെയ്തു. പി.പി. ദിലീപ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി സി.എൻ. സദാമണി, ലോക്കൽ സെക്രട്ടറി പി.യു. വർഗീസ് , മുണ്ടക്കയം സദാശിവൻ, എം.എം. ജോർജ് എന്നിവർ പ്രസംഗിച്ചു.