tcc

കളമശേരി: സംസ്ഥാന പൊതുമേഖല സ്ഥാപനമായ ഏലൂരിലെ ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് (ടി.സി.സി) 23 വർഷത്തിനിടെ ആദ്യമായി ലാഭവിഹിതം കൈമാറി. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ 84,55,950 രൂപയുടെ ചെക്ക് മാനേജിംഗ് ഡയറക്‌ടർ കെ. ഹരികുമാർ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

1994 95ലാണ് ഇതിനുമുമ്പ് കമ്പനി ലാഭവിഹിതം നൽകിയത്. 2015-16ൽ കനത്ത നഷ്‌ടത്തെ തുടർന്ന് ആസ്‌തി പൂർണമായും ഇല്ലാതായ നിലയിൽ നിന്നാണ് ഇപ്പോൾ കമ്പനി ലാഭത്തിന്റെ ട്രാക്കിലേറിയത്. 2016-17ൽ ചരിത്രത്തിലെ മികച്ച ഉത്പാദനമായ 106 ശതമാനം ആർജിക്കുകയും 6.21 കോടി രൂപ ലാഭം നേടുകയും ചെയ്‌തു. 2017-18ൽ 35.04 കോടി രൂപയാണ് ലാഭം. വിറ്രുവരവ് 243.10 കോടി രൂപയിലുമെത്തി.