flood
കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിൽ വിവിധ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ സംഘടിപ്പിച്ച പ്രളയ സഹായ വിതരണം ഓർമ്മ മാർബിൾസ് മാനേജിംഗ് ഡയറക്ടർ അൻജോ ജോസഫ് ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ജില്ലയിൽ പ്രളയക്കെടുതിയുടെ രൂക്ഷത കൂടുതൽ അനുഭവപ്പെട്ട കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിൽ അമേരിക്കൻ സന്നദ്ധ സംഘടനകളുടെ സഹായം. പാലക്കാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പത്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ യു.എസ്.എയിലെ സംഘടനകളായ കൈരളി ഒഫ് ബാൾട്ടിമോൾ യു.എസ്.എ, ക്ളാപ്പ് ചാരിറ്റി ബോൾട്ടിമോർ, ഫോമ യു.എസ്.എ എന്നിവരെ സഹകരിപ്പിച്ചാണ് പ്രളയസഹായ വിതരണവും ദുരിതാശ്വാസ പ്രവർത്തകരെ ആദരിക്കുകയും ചെയ്തത്.

ഓർമ്മ മാർബിൾസ് മാനേജിംഗ് ഡയറക്ടർ അൻജോ ജോസഫ് ഉദ്ഘാടനം ചെയ്തു. പത്മ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ വി.എ. വിഷ്ണു അദ്ധ്യക്ഷത വഹിച്ചു. ടി.വി - സിനിമാതാരം പേളി മാണി മുഖ്യാതിഥിയായിരുന്നു. ഫോമ സെക്രട്ടറി ജോസ് എബ്രഹാം, ജോയി കൂടാലി (കൈരളി ബോൾട്ടിമോർ), പത്മ ട്രസ്റ്റ് രക്ഷാധികാരി പൊൻമല, വി. ജയപ്രകാശ്, കെ. അനിൽകുമാർ, ബേബി സരോജം എന്നിവർ സംസാരിച്ചു.