ആലുവ: പറവൂർ വഴികുളങ്ങര തെക്കേപുത്തൻപുര വീട്ടിൽ (എറണാകുളം കാരിക്കാമുറി 'ശ്രേയസ്') അഡ്വ. കെ. രാധാകൃഷ്ണൻ നായർ (66) ആലുവയിൽ നിര്യാതനായി. ഇന്ന് രാവിലെ ഒമ്പത് മുതൽ 10.30വരെ ആലുവ മുനിസിപ്പൽ ഓഫീസിന് സമീപം പൈനാടത്ത് വീട്ടിൽ (പി.പി. രാജൻ, ചാർട്ടേഡ് അക്കൗണ്ടന്റ്) പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് കാരിക്കാമുറിയിലെ വീട്ടിലെത്തിക്കും. ഉച്ചയ്ക്ക് രണ്ടിന് രവിപുരം ശ്മശാനത്തിൽ സംസ്കാരം.
ഭാര്യ: കൊടുങ്ങല്ലൂർ കോവിലകത്ത് വീട്ടിൽ പരേതയായ ജയലക്ഷ്മി. മകൻ: വിനയ് (മലേഷ്യ). മരുമകൾ: രാധിക, എറണാകുളം.