കൊച്ചി: ചിത്രകാരൻ അശാന്തന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ഇന്ന് (ശനി) രാവിലെ പത്തിന് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ ശാന്തസ്മരണ എന്ന പേരിൽ അനുസ്മരണച്ചടങ്ങ് നടക്കും. ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിലാണ് പരിപാടി. അശാന്തന്റെ ഇഷ്ടയിടമായിരുന്ന ചങ്ങമ്പുഴ പാർക്കിലെ ഇലഞ്ഞിമരച്ചുവട്ടിൽ പാട്ടും വർത്തമാനവുമായി കൂട്ടുകാർ ഒത്തുകൂടും.
2018 ജനുവരി 31നാണ് പ്രശസ്ത ചിത്രകാരനും ശില്പിയുമായിരുന്ന അശാന്തൻ അമ്പതാം വയസിൽ ആകസ്മികമായി മരണമടഞ്ഞത്. വിവരങ്ങൾക്ക് : 0484 2343791, 7558961779