മൂവാറ്റുപുഴ: കല്ലൂർക്കാട് ഗ്രാമപഞ്ചായത്തിന്റെ പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനം തിങ്കളാഴ്ച രാവിലെ 10ന് എൽദോ എബ്രഹാം എം.എൽ.എ നിർവ്വഹിക്കും. ജോയ്‌സ് ജോർജ് എം.പി.മുഖ്യാതിഥിയാകും. പഞ്ചായത്ത് പ്രസിഡന്റ് ഷീന സണ്ണി അധ്യക്ഷത വഹിക്കും.
എൽദോ എബ്രഹാം എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 70ലക്ഷം വിനിയോഗിച്ച് നിലവിലെ പഞ്ചായത്തിന്റെ മുൻഭാഗത്തെ പഴയ കെട്ടിടം പൊളിച്ച് നീക്കിയാണ് പുതിയ നിർമ്മാണം.
ഹാബിറ്റാറ്റിനാണ് നിർമ്മാണ ചുമതല. 1953ലാണ് കല്ലൂർക്കാട് പഞ്ചായത്ത് രൂപീകൃതമായത്.