vive
ചിൽഡ്രൻസ് പാർക്കിലെ വിവേകാനന്ദ പ്രതിമയിൽ കവി. എസ്. രമേശൻ നായർ പുഷ്പാർച്ചന ചെയ്യുന്നു.

കൊച്ചി . ഭാരതത്തിന്റെ കർമ്മധീരനായ ആത്മീയ പുത്രനാണ് സ്വാമി വിവേകാനന്ദനെന്ന് കവി. എസ്. രമേശൻ നായർ പറഞ്ഞു. സഞ്ചരിക്കുന്ന കൊടുങ്കാറ്റ് എന്ന വിശേഷണത്തിന് സർവഥാ അർഹനായ സ്വാമി നവഭാരതത്തിന്റെ സർഗാത്മക സൃഷ്ടി കർത്താക്കളിൽ അദ്വതീയനാണ്. അദ്ദേഹം കുറച്ചു കാലം കൂടി ജീവിച്ചിരുന്നെങ്കിൽ രാജ്യത്തിന്റെ ചരിത്രം മറ്റൊന്നാകുമായിരുന്നുവെന്ന് രമേശൻ നായർ പറഞ്ഞു. വിവേകാനന്ദ പ്രതിമയിൽ പുഷ്പാർച്ചന നടത്തി സംസാരിക്കുകയായിരുന്നു കവി.

എറണാകുളം ചിൽഡ്രൻസ് പാർക്കിലെ വിവേകാനന്ദ സ്‌ക്വയറിൽ ഭാരത് വികാസ് പരിഷത്ത് കേരള സംഘടിപ്പിച്ച ചടങ്ങിൽ കെ.പി. ഹരിഹരകുമാർ അധ്യക്ഷനായി.

പി.വി. അതികായൻ, പി.രമ , സി.ജി.രാജഗോപാൽ, ആർ. സുബ്രഹ്മണ്യൻ, പി.ആർ. പത്മനാഭൻ നായർ, കെ.ജി. രാധാകൃഷ്ണൻ , കുമ്പളം രവി, കൗൺസിലർ സുധാദിലീപ്, കെ.എസ്. ദിലീപ്കുമാർ എന്നിവർ സംസാരിച്ചു.