തൃക്കാക്കര : എറണാകുളം ജില്ലാ സഹകരണ ബാങ്കിലൂടെ നൂതന ബാങ്കിംഗ് സേവനങ്ങൾ മുഴുവൻ നമ്മുടെ അരികിലേക്ക് എത്തും. മൊബൈൽ എ.ടി.എം. ഉൾപ്പെട്ട ബാങ്ക് ഓൺ വീൽസിന്റെ ഫ്‌ളാഗ് ഒഫ് നബാർഡിന്റെ കേരള മേഖലാ ചീഫ് ജനറൽ മാനേജർ ആർ. ശ്രീനിവാസൻ നിർവ്വഹിച്ചു.
കാക്കനാട് ബാങ്ക് അങ്കണത്തിൽ നടന്ന ചടങ്ങിൽ ജില്ലാ ബാങ്ക് അഡ്മിനിസ്‌ട്രേറ്റർ സുരേഷ് മാധവൻ അദ്ധ്യക്ഷത വഹിച്ചു. നബാർഡ് ജില്ലാ ഡെവലപ്‌മെന്റ് മാനേജർ അശോക് കുമാർ നായർ ചടങ്ങിൽ സംസാരിച്ചു. ബാങ്ക് ജനറൽ മാനേജർ ബി. ഓമനക്കുട്ടൻ സ്വാഗതം ആശംസിച്ചു. ഡെപ്യൂട്ടി ജനറൽ മാനേജർമാരായ സാനുരാജ് പി.എസ്. അനിൽകുമാർ പി.എസ്. എം.എം. വർഗീസ് എന്നിവർ സന്നിഹിതരായിരുന്നു.
2006 ൽ നടപ്പിലാക്കിയ ബാങ്ക് ഓൺ വീൽസിന്റെ നവീകരിച്ച പതിപ്പാണ് ഫ്‌ളാഗ് ഒഫ് ചെയ്തത്. ഇതിനായി തയ്യാറാക്കിയ ശീതീകരിച്ച വാഹനത്തിൽ മൊബൈൽ എ.ടി.എം., പ്രധാന ബാങ്കിംഗ് സേവനങ്ങൾ നൽകുന്ന കൗണ്ടറുകൾ, സാമ്പത്തിക സാക്ഷരത സംബന്ധിച്ച സഹായങ്ങൾ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഈ സേവനം ലഭ്യമാണ്.