കുറുപ്പുംപടി: അഖിലകേരള വിശ്വകർമ്മ മഹാസഭ ഇരവിച്ചിറ ശാഖയുടെ വാർഷികവും കുടുംബസംഗമവും ശാഖാ പ്രസിഡന്റ് കെ.ആർ. ഷിബുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. യൂണിയൻ സെക്രട്ടറി പി.കെ. ബാലൻ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. രായമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സൗമിനിബാബു വിദ്യാഭ്യാസ പുരസ്കാരം വിതരണം ചെയ്തു. പഞ്ചായത്ത് മെമ്പർ മേരി പൗലോസ് പെൻഷൻ വിതരണം നടത്തി. ഷാജി ആര്യമംഗലം മുഖ്യപ്രഭാഷണം നടത്തി. മനോജ് കെ.കെ., കെ.എ. മോഹനൻ, സുനി മുരളി , മനുമോഹൻ, ബിനിൽകുമാർ, മഞ്ജു ബാബു, അനന്തു പി.സാജു, അപർണവേണു, കെ.വി. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. വിശ്വകലാ ഇരവിച്ചിറയുടെ കലാസന്ധ്യയും നടന്നു.