പറവൂർ : ദേശീയ വോളിബാൾ ചാമ്പ്യൻഷിപ്പിൽ ചരിത്രവിജയം നേടിയ സംസ്ഥാന സീനിയർ വനിതാടീമിന്റെ മുഖ്യതാരം സെറ്റർ പറവൂർ പല്ലംതുരുത്ത് സ്വദേശി കെ.എസ്. ജിനിക്ക് എറണാകുളം ജില്ലാവോളിബാൾ അസോസിയേഷന്റെ അനുമോദനം. ജിനിയുടെ പല്ലംതുരുത്തിലുള്ള വീട്ടിലെത്തിയാണ് അനുമോദിച്ചത്. വി.എ. മൊയ്‌തീൻ നൈന, അസോ. ജില്ലാ ജോയിന്റ് സെക്രട്ടറി ടി.ആർ. ബിന്നി, ജില്ലാ സെക്രട്ടറി സേവ്യർ ലൂയിസ്, ട്രഷറർ ടി.വി. വിപിൻ, എം.എച്ച്. ബിജു, കെ.എസ്. ദിനിൽകുമാർ, സത്യൻ കരിമ്പാടം എന്നിവർ സംസാരിച്ചു