mvpa61
മഞ്ഞള്ളൂർ പഞ്ചായത്ത് എട്ടാം വാർഡിൽ തുടങ്ങിയ സൗജന്യ ഇഷ്ടിക നിർമ്മാണ യൂണിറ്റ് എൽദോ എബ്രഹാം എം എൽ എ ഉദ്ഘാടനം ചെയ്യുന്നു. രാജശ്രീ അനിൽ , ജോസ് പെരുമ്പിള്ളികുന്നേൽ എന്നിവർ സമീപം .

മുവാറ്റുപുഴ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി മഞ്ഞള്ളൂർ പഞ്ചായത്ത് എട്ടാം വാർഡിൽ സൗജന്യ ഇഷ്ടിക നിർമ്മാണ യൂണിറ്റിന്റെ പ്രവർത്തനത്തിന് തുടക്കമായി. എൽദോ എബ്രഹാം എം എൽ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഇൻചാർജ് രാജശ്രീ അനിൽ അദ്ധ്യക്ഷയായി. പഞ്ചായത്ത് മുൻ പ്രസിഡന്റ് ജോസ് പെരുമ്പിള്ളിക്കുന്നേൽ, വാർഡ് മെമ്പർ സാബു പുന്നക്കുന്നേൽ തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയിൽ പഞ്ചായത്തിലെ നിർദ്ധനരായ കുടുംബങ്ങൾക്ക് വീട് നിർമ്മാണത്തിന് അവശ്യമായ ഇഷ്ടിക സൗജന്യമായി നിർമ്മിച്ച് നൽകുകയാണ് ലക്ഷ്യം. ഇതിനാവശ്യമായ സ്ഥലം വാർഡ് മെമ്പർ സാബുവാണ് വിട്ട് നൽകിയത്.