പിറവം: ഓണക്കൂർ സെന്റ് മേരീസ് മലങ്കര സുറിയാനി പള്ളിയിലും , മുളക്കുളം വലിയ പള്ളിയിലും പ്രധാന പെരുന്നാൾ തുടങ്ങി. മുളക്കുളം മാർ യൂഹാനോൻ ഈഹിദോയൊ പള്ളിയങ്കണത്തിൽ നടന്ന ചടങ്ങിൽ വികാരി ഫാ.ജോൺ കുര്യക്കോസ് പോത്താറയിൽ കൊടിയേറ്റി. ഇന്ന് കൂദാശ ചടങ്ങുകൾ സമാപിക്കും. ഓണക്കൂർ സെന്റ് മേരീസ് മലങ്കര സുറിയാദി കത്തോലിക്ക പള്ളിയിലെ പരിശുദ്ധ ദൈവമാതാവിന്റെ വിത്തുകളെ പ്രതിയുള്ള തിരുനാളിന് വികാരി ഫാ.ജിനോ ആറ്റുമാലിൽ കൊടിയേറ്റി. തിരുനാൾ ചടങ്ങുകളിൽ മാർ തിയഡോഷ്യസ് മുഖ്യകാർമികത്വം വഹിച്ചു.