മൂവാറ്റുപുഴ: പ്രളയക്കെടുതിയിൽപ്പെട്ട് ജനങ്ങൾ കഷ്ടപ്പെടുമ്പോൾ ആഘോഷങ്ങൾ നടത്തി മുഖ്യമന്ത്രി ജനങ്ങളെ അവഹേളിക്കുകയാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷയും ശബരിമല കർമ്മസമിതി വർക്കിംഗ് പ്രസിഡന്റുമായ കെ.പി. ശശികല പറഞ്ഞു. ഹിന്ദുസമൂഹത്തെ നുള്ളിനോവിക്കുന്ന സാഡിസ്റ്റ് സ്വഭാവമാണ് മുഖ്യമന്ത്രിക്ക്. ഈ നാട്ടിലെ അയ്യപ്പഭക്തന്മാർ എന്ത് ദ്രോഹമാണ് സർക്കാരിനോട് ചെയ്തത്. ശബരിമലകർമ്മസമിതി മൂവാറ്റുപുഴ താലൂക്ക് സമിതിയുടെ നേതൃത്വത്തിൽ നടന്ന അയ്യപ്പ മഹാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ
ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ തകർത്തുകൊണ്ട് ഹിന്ദുസംസ്‌കാരം തകർക്കാനാണ് സി.പി.എം കേരളത്തിൽ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് ശബരിമല കർമ്മസമിതി സംസ്ഥാന സെക്രട്ടറി വത്സൻ തില്ലങ്കേരി പറഞ്ഞു. മുനിസിപ്പൽ ടൗൺഹാളിൽ നടന്ന അയ്യപ്പസംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആചാരാനുഷ്ഠാനങ്ങൾ തകർക്കാൻ അയ്യപ്പഭക്തർ ആരെയും അനുവദിക്കില്ല. ശബരിമലകർമ്മസമിതി താലൂക്ക് യൂണിയൻ അദ്ധ്യക്ഷൻ കെ.സി. സുനിൽകുമാർ അദ്ധ്യക്ഷനായി.
ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി കെ.പി. സുരേഷ്, മുൻശബരിമല മേൽശാന്തി എ.ആർ. രാമൻ നമ്പൂതിരി, വിവിധ ഹൈന്ദവ സംഘടനകളെ പ്രതിനിധീകരിച്ച് എം.എ. വാസു, എം.കെ. കുഞ്ഞോൽ, വി. ചന്ദ്രാചാര്യ, എം.പി. അപ്പു, പി.പി. സുരേഷ്‌കുമാർ, എ.എൻ. സദാശിവൻ, കെ.ടി. മോഹനൻ, സന്തോഷ് ആചാര്യ, ആർ. ശ്യാംദാസ്, കെ.കെ. ദിലീപ്കുമാർ, എസ്. സന്തോഷ്‌കുമാർ, ജയകൃഷ്ണൻ നായർ, ഇ.വി. നാരായണൻ, എൻ.അജിത്ത്, മനോജ് നമ്പൂതിരി, എ.ആർ. നാരായണൻ മാരാർ , പി.സി. അജയഘോഷ്, പി.കെ. രാധാകൃഷ്ണൻ പി.ആർ. കണ്ണൻ, ഷൈൻ. കെ. കൃഷ്ണൻ, അഡ്വ. പി. പ്രേംചന്ദ്, ബിന്ദുസുരേഷ്, രേഖാപ്രഭാത്, ഹോമലതാ രാജൻ, എം.എസ്. കൃഷ്ണകുമാർ, എ.എസ്. വിജുമോൻ, സീമ അശോകൻ, എം.പി. ബിനു, ജിതിൻ രവി, പി.എസ്. ബിജീഷ് എന്നിവർ സംസാരിച്ചു.