mvpa-377
കല്ലൂർക്കാട് ഗ്രാമപഞ്ചായത്ത് കാര്യാലയത്തിന്റെ നിർമ്മാണോദ്ഘാടനം എൽദോ എബ്രഹാം എം.എൽ.എ നിർവഹിക്കുന്നു

മൂവാറ്റുപുഴ: കല്ലൂർക്കാട് ഗ്രാമപഞ്ചായത്തിന്റെ പുതിയ മന്ദിര നിർമ്മാണത്തിനുള്ള ശിലാസ്ഥാപനം എൽദോ എബ്രഹാം എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷീന സണ്ണി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ കെ.ടി. എബ്രാഹം, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലിസി ജോളി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുജിത് ബേബി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജിജി തോമസ്, റെജി വിൻസന്റ്, ആനീസ് ക്ലീറ്റസ്, വാർഡ് മെമ്പർ ആശ ജിഫി, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഷൈജു വർഗീസ്, വിവിധ കക്ഷി നേതാക്കളായ കെ.കെ. ജയേഷ്, ആൻഡ്രൂസ് വർക്കി, ജോളി ജോർജ് നെടുംകല്ലേൽ, ടോമി ജോൺ, മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് ജോയി തോമസ് എന്നിവർ പ്രസംഗിച്ചു.

എൽദോ എബ്രഹാം എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നാണ് 70ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. പഞ്ചായത്തിന്റെ മുൻഭാഗത്തെ പഴയ കെട്ടിടം പൊളിച്ച് നീക്കിയാണ് പുതിയ പഞ്ചായത്ത് മന്ദിരം നിർമിക്കുന്നത്.

ഇവിടെ പ്രവർത്തിക്കുന്ന പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി അടക്കമുള്ളവരുടെ മുറി, ഫ്രണ്ട് ഓഫീസ്, മെമ്പർമാരുടെ മുറി, റെക്കാഡ് റൂം എന്നിവ സൗകര്യപ്രദമായ സ്ഥലത്തേയ്ക്ക് മാറ്റും. ഹാബിറ്റാറ്റിനാണ് നിർമ്മാണ ചുമതല. 1953ലാണ് കല്ലൂർക്കാട് പഞ്ചായത്ത് രൂപീകൃതമായത്. 1953ൽ കല്ലൂർക്കാട് ടൗണിൽ വാടകകെട്ടിടത്തിൽ പഞ്ചായത്ത് ഓഫീസ് പ്രവർത്തനമാരംഭിക്കുകയായിരുന്നു.