ആലുവ: എറണാകുളം ഐ.എം.എ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ ജനകീയാരോഗ്യ വേദി മുപ്പത്തടം യൂണിറ്റ് സംഘടിപ്പിച്ച രക്തദാന ക്യാമ്പ് വി.കെ. ഇബ്രാഹിം കുഞ്ഞ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജനകീയാരോഗ്യ വേദി യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് സക്കീർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കോ ഓഡിനേറ്റർ ടി.എ. മുജീബ് റഹ്മാൻ ആമുഖ പ്രഭാഷണവും രക്ഷാധികാരി ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ മുഖ്യപ്രഭാഷണവും നടത്തി.
കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രത്‌നമ്മ സുരേഷ്, ഐ.എം.എ ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ. എബ്രഹാം വർഗീസ്, എറണാകുളം ജനറൽ ഹോസ്പിറ്റൽ ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ മീനാ ഷംസുദ്ദീൻ എന്നിവർ രക്തദാന ബോധവത്കരണ ക്ലാസെടുത്തു. എൻ.എ. മുഹമ്മദ്കുട്ടി, സിസ്റ്റർ നിർമ്മല മൈക്കിൾ, ഷമീർ റഹ്മാനി, യൂസഫ് ഇബ്രാഹിം, മുനീർ പുക്കാട്ട്, മൊയ്തീൻ മുപ്പത്തടം, മനാഫ് വേണാട്, സുധീർ മുപ്പത്തടം, കെ.എം. മമ്മു മുപ്പത്തടം, ഷമീർ കാരോത്ത് കുന്ന്, മജീദ് , സലാം ,ലത്തീഫ് മണ്ണാർത്തറ,വി.എസ്. ഹിംഷാദ് തുടങ്ങിയവർ പ്രസംഗിച്ചു.