മൂവാറ്റുപുഴ: വിലയിടിവ് മൂലം നട്ടം തിരിയുന്ന കർഷകരെ സഹായിക്കുന്നതിന് പൈനാപ്പിൾ താങ്ങുവിലയ്ക്ക് ഹോർട്ടികോർപ്പ് വഴി പൈനാപ്പിൾ സംഭരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എൽദോ എബ്രഹാം എം.എൽ.എ കൃഷിമന്ത്രിക്ക് കത്ത് നൽകി. കടുത്ത വേനലായിട്ടും അപ്രതീക്ഷിതമായുണ്ടായ വിലയിടിവ് പൈനാപ്പിൾ കർഷകർക്ക് ദുരിതമായി മാറിയിരിക്കുകയാണ്. മഹാപ്രളയത്തെ തുടർന്ന് ഏക്കർ കണക്കിന് പൈനാപ്പിൾ കൃഷി നശിച്ചിരുന്നു. ഉത്തരേന്ത്യയിലെ അതിശൈത്യവും സാമ്പത്തിക പ്രതിസന്ധിയുമാണ് പൈനാപ്പിളിന്റെ വിലയിടിവിന് പ്രധാനകാരണം. ഉല്പാദനം കൂടിയതും വിനയായിട്ടുണ്ട്. സീസണായതോടെ മികച്ച വില ലഭിക്കുമെന്ന കർഷകരുടെ പ്രതീക്ഷക്ക് മങ്ങലേൽപിച്ച് വില താഴുകയാണ്.