aiuwc
ആൾ ഇന്ത്യ അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് കോൺഗ്രസ് (എ.ഐ.യു.ഡബ്ല്യൂ. സി )​ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഏകദിന ക്യാമ്പ് മുൻ മന്ത്രി കെ.ബാബു ഉദ്ഘാടനം ചെയ്യുന്നു. പി.എ.ജമാൽ, ടോണി ചമ്മിണി, കെ.കെ ജിന്നാസ്, കെ .പി ധനപാലൻ, ജയിംസ് അധികാരി, കെ.എക്സ് സേവ്യർ, വി.പി സജീന്ദ്രൻ എം.എൽ.എ, സവിൻ സത്യൻ, ഹെൻട്രി ഹോസ്റ്റിൻ, റഷീദ് താനത്ത്, കെ.കെ.പ്രീത് ഹെൻട്രി ഹോസ്റ്റിൻ എന്നിവർ സമീപം

കൊച്ചി: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പോഷക സംഘടനയായ ആൾ ഇന്ത്യ അൺ ഓർഗനൈസ്ഡ് വർക്കേഴ്‌സ് കോൺഗ്രസ് (എ.ഐ.യു.ഡബ്ള്യു.സി) എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകദിന പരിശീലന ക്യാമ്പ് നടത്തി. മുൻ മന്ത്രി കെ.ബാബു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റുമാർ, നിയോജക മണ്ഡലം ഭാരവാഹികൾ എന്നിവരെ പങ്കെടുപ്പിച്ചാണ് ക്ലാസ് നടത്തിയത്. ഡോ.എം.സി.ദിലീപ്കുമാർ, വി.എം ഫെലിക്‌സ്, പ്രൊഫ. ജസ്റ്റിൻ ജോർജ് എന്നിവർ ക്ലാസെടുത്തു. ജില്ലാ പ്രസിഡന്റ് കെ.എക്‌സ് സേവ്യർ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ സവിൻ സത്യൻ, വി.പി. സജീന്ദ്രൻ എം എൽ എ, കെ.പി. ധനപാലൻ,സക്കിർ ഹുസൈൻ, കെ.കെ. ജിന്നാസ്, റഷീദ് താനത്ത്, കെ.സി. പ്രീത് ,ടോണി ചമ്മിണി, ഡൊമിനിക് പ്രസന്റേഷൻ, ലൂഡി ലൂയിസ്, ഷാജി വാഴക്കാല,ഷീബ രാമചന്ദ്രൻ ,കെ.എസ്.ഷാജി, സെബി എന്നിവർ പ്രസംഗിച്ചു.