മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വി.എച്ച്.എസ്.ഇ വിഭാഗം നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെയും മറ്റു ക്ലബുകളുടെയും നേതൃത്വത്തിൽ ഉപ്പുകണ്ടത്തെ വനിതകൾക്കായുള്ള പ്രതീക്ഷാഭവൻ സന്ദർശിച്ചു. അന്തേവാസികൾക്കൊപ്പം ആടിയും പാടിയും അനുഭവങ്ങൾ പങ്ക് വച്ചും ഒരു ദിവസം മുഴുവൻ ചെലവഴിച്ചു. ഭിന്നശേഷിക്കാരായ ചെറിയ കുട്ടികൾ മുതൽ പ്രായംചെന്ന അമ്മമാർവരെ ഉണ്ടായിരുന്നു. ഓരോരുത്തർക്കും സമ്മാനവും ആശംസാകാർഡുകളും നൽകി. പാചകപ്പുരയിൽ കുട്ടികളും ഒപ്പംകൂടി വിഭവ സമൃദ്ധമായ ഊണുംഒരുക്കി. കിടപ്പ് രോഗികളായ കോതമംഗലം സ്വദേശി ഉണ്ണിമായക്കും മറ്റുള്ളവർക്കും വിദ്യാർത്ഥികൾ ആഹാരം വാരിക്കൊടുത്തു. സ്കൂൾ പ്രിൻസിപ്പൽ റോണി മാത്യു, പി.ടി.എ പ്രസിഡന്റ് അനിൽകുമാർ പി.ടി, പ്രോഗ്രാം ഓഫീസർ സമീർ സിദ്ദീഖി.പി, സിസ്റ്റർ ദീന , ഡോ.അബിത രാമചന്ദ്രൻ. കൃഷ്ണപ്രിയ, ശ്രീകല.ജി, പൗലോസ്.ടി, വിനോദ് ഇ.ആർ, രതീഷ് വിജയൻ, അനൂപ് തങ്കപ്പൻ, തസ്നിം തുടങ്ങിയവർ നേതൃത്വം നൽകി.