മൂവാറ്റുപുഴ: പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന പ്രസിഡന്റായ ഷാജി എൻ കരുൺ നേതൃത്വം നൽകുന്ന നവകേരള സാംസ്കാരിക യാത്രയ്ക്ക് ഫെബ്രുവരി 8 രാവിലെ 10 ന് മൂവാറ്റുപുഴയിൽ സ്വീകരണം നൽകും. കോതമംഗലം, കുന്നത്തുനാട്, മൂവാറ്റുപുഴ താലൂക്കുകൾ സംയുക്തമായാണ് സ്വീകരണം നൽകുന്നത്. സംഘാടകസമിതി യോഗം മൂവാറ്റുപുഴ അർബൻ ബാങ്ക് ആഡിറ്റോറിയത്തിൽ സംഘം ജില്ലാ സെക്രട്ടറി ജോഷി ഡോൺ ബോസ്കോ ഉദ്ഘാടനം ചെയ്തു. കൂത്താട്ടുകുളം ഏരിയാ സെക്രട്ടറി ജോസ് കരിമ്പന അദ്ധ്യക്ഷത വഹിച്ചു. ജില്ലാകമ്മിറ്റി അംഗം കുമാർ കെ. മുടവൂർ സ്വാഗതം പറഞ്ഞു. സംഘം ജില്ലാ വെെസ് പ്രസിഡന്റ് കെ. രവിക്കുട്ടൻ, ജില്ലാ ട്രഷറർ കെ.പി. അജിത്കുമാർ , നഗരസഭ ചെയർപേഴ്സൺ ഉഷശശിധരൻ, സംഘം ഏരിയാ സെക്രട്ടറി സി.ആർ. ജനാർദ്ദനൻ, മുൻ നഗരസഭ ചെയർമാൻ യു.ആർ. ബാബു, എൻ.വി. പീറ്റർ, ജയകുമാർ ചെങ്ങമനാട് എന്നിവർ സംസാരിച്ചു. 101 അംഗ സംഘാടക സമിതിയെയും നാല് സബ് കമ്മറ്റികളെയും തിരഞ്ഞെടുത്തു. ഭാരവാഹികളായി എൽദോ എബ്രാഹാം എം.എൽ.എ (ചെയർമാൻ ), സി.ആർ. ജനാർദ്ദനൻ (ജനറൽ കൺവീനർ), എൻ.വി. പീറ്റർ ( ട്രഷറർ) , ഫിനാൻസ് സബ് കമ്മറ്റി യു.ആർ. ബാബു ( ചെയർമാൻ), എൻ.വി. പീറ്റർ( കൺവീനർ), പ്രോഗ്രാം സബ് കമ്മറ്റി ബോബി പി.കുര്യാക്കോസ് (ചെയർമാൻ), എം.എൻ. അരവിന്ദാക്ഷൻ (കൺവീനർ), പബ്ലിസിറ്റി സബ്കമ്മിറ്റി സലാം കാവാട്ട് (ചെയർമാൻ), സി.കെ. ഉണ്ണി ( കൺവീനർ), റിസപ്ഷൻ കമ്മിറ്റി ജോസ് കരിമ്പന (ചെയർമാൻ), കുമാർ കെ. മുടവൂർ ( കൺവീനർ ), അക്കൊമഡേഷൻ കമ്മിറ്റി പോൾ വെട്ടിക്കാടൻ ( ചെയർമാൻ), കെ.ആർ. സുകുമാരൻ ( കൺവീനർ ) എന്നിവരെ തിരഞ്ഞെടുത്തു.