mvpa-383
മൂവാറ്റുപുഴ ഫുട്‌ബാൾ ക്ലബ്ബ് സംഘടിപ്പിച്ച അണ്ടർ 14 ഫുട്‌ബാൾ ടൂർണമെന്റിൽ വിജയികളായ വീട്ടുർ എബനേസർ ഹയർസെക്കൻഡറി സ്‌കൂൾ ടീമിന് ജില്ലാ പഞ്ചായത്ത് അംഗം എൻ. അരുൺ ട്രോഫിയും കാഷ് അവാർഡും സമ്മാനിക്കുന്നു.

മൂവാറ്റുപുഴ: മൂവാറ്റുപുഴ ഫുട്‌ബാൾ ക്ലബ് സംഘടിപ്പിച്ച അണ്ടർ 14 ഫുട്‌ബാൾ ടൂർണമെന്റിൽ വീട്ടൂർ എബനേസർ ഹയർസെക്കൻഡറി സ്‌കൂൾ വിജയികളായി. ഫൈനലിൽ സെന്റ് സ്റ്റീഫൻ കീരമ്പാറയെ തോൽപ്പിച്ചു. വിജയികൾക്കുവേണ്ടി ഹർഷാദ് അബ്ബാസ് ഹാട്രിക് നേടി. എബനേസർ സ്‌കൂളിലെ അമൻ ഷെമീറാണ് മികച്ചകളിക്കാരൻ. മികച്ച ഗോളി എബനേസറിലെ പി.എ. മെഹബിനാണ്. വിജയികൾക്കുള്ള ട്രോഫിയും കാഷ് അവാർഡും ജില്ലാപഞ്ചായത്ത് അംഗം എൻ. അരുൺ സമ്മാനിച്ചു.