ksp

വയനാട്: കേരള സാംസ്കാരിക പരിഷത്തിന്റെ മഹാത്മജി മാദ്ധ്യമ പുരസ്കാരത്തിന് കേരളകൗമുദി ആലുവ ലേഖകൻ കെ.സി. സ്മിജൻ അർഹനായി. സാമൂഹ്യ - സാംസ്കാരിക, പരിസ്ഥിതി, മനുഷ്യാവകാശ മേഖലകളിൽ നടത്തിയ ഇടപെടലുകൾ പരിഗണിച്ചാണ് പുരസ്കാരം നൽകുന്നതെന്ന് കേരള സാംസ്കാരിക പരിഷത്ത് സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെരീഫ് ഉള്ളത്ത് അറിയിച്ചു.

വയനാട് ചുണ്ടേലിൽ നടന്ന സമ്മേളനത്തിൽ പി.വി. അൻവർ എം.എൽ.എ പുരസ്കാരം നൽകി. കേരള സാംസ്കാരിക പരിഷത്ത് സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെരീഫ് ഉള്ളത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നബീസ, കെ.പി.സി.സി സെക്രട്ടറി കെ.പി. അബ്ദുൾ മജീദ്, വഖഫ് ബോർഡ് മുൻ ചെയർമാൻ ടി.കെ. സെയ്താലിക്കുട്ടി, സാംസ്കാരിക പരിഷത്ത് ജനറൽ സെക്രട്ടറിമാരായ എം.എൻ. ഗിരി, ജഗത് മയൻ ചന്ദ്രപുരി, രാജേഷ് നടവയൽ, പൂവച്ചൽ സുധീർ എന്നിവർ സംസാരിച്ചു. കെ.സി. സ്മിജൻ കേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന സെക്രട്ടറിയും ആലുവ മീഡിയ ക്ളബ് സെക്രട്ടറിയുമാണ്.