mvpa-384
കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് മികച്ച പ്രവർത്തനത്തിന് മുടവൂർ രാജീവ്ഗാന്ധി ക്ലബ്ബിന് മികവിന്റെ അംഗീകാരമായി ലഭിച്ച 20,000രൂപയും പ്രശസ്തി പത്രവും ട്രോഫിയും കായിക മന്ത്രി ഇ.പി. ജയരാജനിൽ നിന്നും ക്ലബ്ബ് പ്രസിഡന്റ് കെ.പി. ജോയി ഏറ്റുവാങ്ങുന്നു.

മൂവാറ്റുപുഴ : കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് മികച്ച പ്രവർത്തനത്തിന് മുടവൂർ രാജീവ്ഗാന്ധി ക്ലബിന് മികവിന്റെ അംഗീകാരം. 20,000രൂപയും പ്രശസ്തി പത്രവും ട്രോഫിയുമാണ് അംഗീകാരമായി ലഭിച്ചത്. സംസ്ഥാനത്ത് 47 ക്ലബുകൾക്ക് അംഗീകാരം ലഭിച്ചു. .ദേശീയ യുവജനദിനാചരണത്തോടനുബന്ധിച്ച് തിരുവനന്തപുരം കവടിയാർ സ്വാമി വിവേകാനന്ദ പാർക്കിൽ നടന്ന ചടങ്ങിൽ മന്ത്രി ഇ.പി. ജയരാജൻ കാഷ് അവാർഡും പ്രശസ്തിപത്രവും ട്രോഫിയും വിതരണം ചെയ്തു. 1999ൽ എറണാകുളം ജില്ലയിലെ ഏറ്റവും നല്ല യൂത്ത് ക്ലബിനുള്ള ഭാരത് സർക്കാർ നെഹ്‌റു യുവകേന്ദ്ര അവാർഡ് മുടവൂർ രാജീവ്ഗാന്ധി ക്ലബിന് ലഭിച്ചിരുന്നു. നെഹ്‌റു യുവകേന്ദ്രയുടെ യൂത്ത് ലീഡർ അവാർഡ് ലഭിച്ച കെ.പി. ജോയിയാണ് ക്ലബ് പ്രസിഡന്റ്.