മൂവാറ്റുപുഴ:പി.ടി.എയുടെയും പായിപ്ര കൃഷിഭവന്റെയും സഹകരണത്തോടെ പേഴക്കാപ്പിള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ കർഷകക്ലബ്ബ് ഏറ്റെടുത്ത് നടത്തിയ ജൈവപച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ജില്ലാ പഞ്ചായത്ത് മെമ്പർ എൻ. അരുൺ നിർവഹിച്ചു. കാർഷിക ക്ലബ്ബ് അംഗങ്ങളെ വാർഡ് മെമ്പർ വി.എച്ച് ഷെഫീഖ് ആദരിച്ചു. സ്കൂൾ വളപ്പിൽ ഉപയോഗശൂന്യമായിക്കിടന്ന സ്ഥലത്ത് പയർ, വാഴ, കാബേജ്, മുളക്, ചേന, തക്കാളി, വെള്ളരി എന്നിവയാണ് കുട്ടികൾ കൃഷി ചെയ്തത്. വളം, വിത്ത്, ഗ്രോബാഗ് എന്നിവ പായിപ്ര കൃഷിഭവന്റെ സഹായത്തോടെയാണ് ലഭ്യമാക്കിയത്. കർഷകക്ലബിലെ കുട്ടികളാണ് വിളകളുടെ പരിപാലനം നടത്തിയത്. പ്രിൻസിപ്പൽ സി.എസ്. ശോഭ മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്റ് ഫൈസൽ മുണ്ടങ്ങാമറ്റം അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് എ.കെ. നിർമ്മല, ആസാദ് പബ്ലിക് ലൈബ്രറി സെക്രട്ടറി ടി.ആർ. ഷാജു,സി.എൻ. കുഞ്ഞുമോൾ, എം.എ. ജാൻസി, കവിത ജോസ്, തസ്മിൻ ഷിഹാബ്, റെജി കുര്യാക്കോസ്, കെ.എം. നൗഫൽ എന്നിവർ സംസാരിച്ചു.