പറവൂർ : ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷനും തണൽ പാലിയേറ്റീവ് ആൻഡ് പാരാപ്ലിജിക് കെയർ സൊസൈറ്റിയും സംയുക്തമായി വീൽചെയറിൽ സഞ്ചരിക്കുന്നവരുടെ സംഗമം ചാത്തനാട് സെന്റ് വിൻസെന്റ് പള്ളി പാരിഷ് ഹാളിൽ നടന്നു. പറവൂർ ബ്ലോക്ക് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി ഉദ്ഘാടനം ചെയ്തു. തണൽ പാലിയേറ്റീവ് ജനറൽ സെക്രട്ടറി കെ.കെ. ബഷീർ അദ്ധ്യക്ഷത വഹിച്ചു. ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി രാജീവ് പള്ളുരുത്തി അനുസ്മരണ പ്രഭാഷണം നടത്തി. വി. ജയചന്ദ്രൻ, സിസ്റ്റർ ജിജി ഫ്രാൻസിസ്, സാബിത് ഉമ്മർ, പൈലി നെല്ലിമറ്റം, കെ.എസ്. വാസുദേവ വർമ്മ, മണി ശർമ്മ, ദീപ മണി, ജോസഫ്, സിമി മാറാടി, ദിനു പെരുമ്പാവൂർ തുടങ്ങിയവർ സംസാരിച്ചു. ഡോ. മൻസൂർ പാലിയേറ്റിവ് ബോധവത്കരണ ക്ളാസെടുത്തു.