mvpa-386
വെസ്റ്റ് മുളവൂർ കോച്ചേരിക്കടവ് കനാൽ ബണ്ട് റോഡ് നിർമ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.അരുൺ നിർവഹിക്കുന്നു.സി.കെ.സിദ്ധീഖ്, സീനത്ത് അസീസ്, ഒ.എം.സുബൈർ, എം.വി.സുഭാഷ്, എം.പി.അലി മൗലവി, രാജു കാരിമറ്റം, എം.വി.രാജേഷ്, എന്നിവർ സമീപം. .

മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്ത് നാല്, പതിനൊന്ന് വാർഡുകളിലൂടെ കടന്നുപോകുന്ന മാടവനച്ചാലിപ്പടി മംഗല്യപറമ്പ് കനാൽബണ്ട് റോഡ്, വെസ്റ്റ് മുളവൂർ കോച്ചേരിക്കടവ് റോഡുകളുടെ നവീകരണത്തിന് തുടക്കമായി. ജില്ലാ പഞ്ചായത്തിൽ നിന്നനുവദിച്ച 17ലക്ഷം രൂപ മുതൽ മുടക്കിയാണ് റോഡ് നവീകരിക്കുന്നത്. റോഡ് നിർമ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ എൻ. അരുൺ നിർവഹിച്ചു. പഞ്ചായത്ത് മെമ്പർമാരായ സി.കെ.സിദ്ധീഖ്, സീനത്ത് അസീസ്, മുൻ മെമ്പർമാരായ ഒ.എം.സുബൈർ, എം.വി.സുഭാഷ്, വെസ്റ്റ് മുളവൂർ ജുമാമസ്ജിദ് പ്രസിഡന്റ് എം.പി.അലി മൗലവി, രാജു കാരിമറ്റം, എം.വി.രാജേഷ്, ഗോപി വള്ളികാട്ടിൽ, ബഷീർ മഠത്തികുടിയിൽ, എം.എം.കരീം മൗലവി, ഫഹദ് താണേലിൽ എന്നിവർ പങ്കെടുത്തു.