kc-sunny

കൊച്ചി: കേരള കേന്ദ്ര സർവകലാശാല നിയമവിഭാഗം ഡീൻ ഡോ. കെ. സി. സണ്ണിയെ നുവാൽസ് വൈസ് ചാൻസലറായി നിയമിച്ചു. നിയമന ഉത്തരവിൽ നുവാൽസ് ചാൻസലർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ് ഒപ്പുവെച്ചു.

കേരള സർവകലാശാലയിലും കേന്ദ്ര സർവകലാശാലയിലും 30 വർഷത്തെ അദ്ധ്യാപന പരിചയം അദ്ദേഹത്തിനുണ്ട്.11 വർഷം പ്രൊഫസറും എട്ടുവർഷം ഡീനുമായി പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം 1986 ൽ ഒന്നാം റാങ്കോടെ എൽ.എൽ.ബി നേടിയ ശേഷം മാതൃവിദ്യാലയമായ കേരള ലാ അക്കാഡമി ലാ കോളേജിൽ അദ്ധ്യാപകനായി.യു.ജി.സി. ഫെല്ലോഷിപ്പോടെ പി.എച്ച്.ഡി നേടി. ' തിരഞ്ഞെടുപ്പു അഴിമതി നിയമ ദൃഷ്ടിയിൽ' എന്ന പുസ്തകവും 45 ൽ പരം ഗവേഷണ പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. രണ്ടു വിദേശ വിദ്യാർത്ഥികൾ ഉൾപ്പെടെ 17 പേർ ഇദ്ദേഹത്തിന്റെ കീഴിൽ ഗവേഷണം പൂർത്തിയാക്കിയിട്ടുണ്ട്