block-
ബ്ലോക്ക് പഞ്ചായത്ത് ഗുണഭോക്തൃ സംഗമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി. പോൾ ഉദ്ഘാടനം ചെയ്യുന്നു.

അങ്കമാലി: അങ്കമാലി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള കറുകുറ്റി, മൂക്കന്നൂർ, അയ്യമ്പുഴ, മഞ്ഞപ്ര, മലയാറ്റൂർ, കാലടി, കാഞ്ഞൂർ, തുറവൂർ എന്നീ പഞ്ചായത്തുകളിലെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കായി ലഭ്യമാക്കുന്ന പഠനമുറികളുടെ ഗുണഭോക്തൃ സംഗമം നടത്തി. അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി. പോൾ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി. പി. ജോർജ് അദ്ധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അദ്ധ്യക്ഷരായ ഗ്രേയ്‌സി റാഫേൽ, കെ.പി. അയ്യപ്പൻ, സ്‌കിൽസ് എക്‌സലൻസ് കൺവീനർ ടി. എം. വർഗീസ്, ബി.ഡി.ഒ സേതുലക്ഷ്മി, പട്ടികജാതി വികസന ഓഫീസർ ഡി. ഷാജി, അജുബ് ഇ.കെ.എന്നിവർ പ്രസംഗിച്ചു.