അഞ്ചു പേർക്കൊപ്പം തിരുമുറ്റത്തേക്കു കടന്നത് എങ്ങനെയെന്ന് അറിയില്ലെന്ന് ഹൈക്കോടതിയിൽ ശബരിമല നിരീക്ഷണ സമിതിയുടെ റിപ്പോർട്ട്.
ഈ ഗേറ്റിലൂടെ ഭക്തർക്കു പ്രവേശനമില്ല. കൊടിമരത്തിനു പിന്നിലെ വാതിലിലൂടെയാണ് യുവതികൾ ശ്രീകോവിലിനു മുന്നിലെത്തിയത്. ഇതുവഴിയും ഭക്തരെ കടത്താറില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
ശബരിമല വിഷയങ്ങളുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നത് എ.ജിയുടെ അസൗകര്യം കാരണം ഹൈക്കോടതി അടുത്ത വ്യാഴാഴ്‌ചത്തേക്ക് മാറ്റി.
റിപ്പോർട്ടിൽ നിർദേശങ്ങൾ:
നിലയ്ക്കലിൽ വിദഗ്ദ്ധരുടെ സഹായത്തോടെ പാർക്കിംഗ് ലേ ഒൗട്ട് തയ്യാറാക്കണം.
ശബരിമലയിൽ ഫയർ ആഡിറ്റ് നടത്താമെന്ന് ഫയർ ഫോഴ്സ് ഡി.ജി.പി ഉറപ്പു നൽകി.
മലിനീകരണം ഒഴിവാക്കാൻ കൊപ്ര ഉണക്കുന്നതിന് വൈദ്യുതിയോ സൗരോർജ്ജമോ ഉപയോഗിക്കുന്നത് അടുത്ത ലേലവ്യവസ്ഥയിൽ ഉൾപ്പെടുത്തണം.
പാണ്ടിത്താവളം - മാളികപ്പുറം വഴിയിലെ പഴയ വിരിഷെഡുകൾ അടുത്ത സീസണിനു മുമ്പ് പുതുക്കിപ്പണിയണം.