mvpa-388
ഫയർഫോഴ്സ് സംഘം തീ അണക്കുന്നു.

മൂവാറ്റുപുഴ: സിവിൽ സ്‌റ്റേഷനു സമീപം സ്ഥിതി ചെയ്യുന്ന സ്വകാര്യ വ്യക്തിയുടെ റബർ തോട്ടത്തിന് തീപിടിച്ചു. ബുധനാഴ്ച രണ്ടരയോടെയാണ് സംഭവം. ഫയർഫോഴ്സെത്തി തീ അണച്ചു. ഉപയോഗശൂന്യമായ കടലാസുകൾ അടക്കമുള്ളവ ഇവിടെ വ്യാപകമായി കൊണ്ടുവന്ന് നിക്ഷേപിക്കുകയാണ് . ഇതിനാണ് തീപിടിച്ചത് . തോട്ടത്തിലെ അടിക്കാടുകൾ മുഴുവൻ കത്തിനശിച്ചു. ശക്തമായ പുകപടലം ഉയർന്നതും കാറ്റുവീശിയതും സമീപവാസികളെ ഭീതിയിലാഴ്ത്തി.