കൊച്ചി: ചെമ്മണൂർ ഇന്റർനാഷണൽ ജുവലറി പത്ത് കിലോഗ്രാമിലധികം സ്വർണം ഉപയോഗിച്ച് നിർമ്മിച്ച ഫ്രോക്ക് എറണാകുളം പ്രസ്‌ ക്ലബിൽ നടന്ന ചടങ്ങിൽ ചെമ്മണൂർ ഇന്റർനാഷണൽ ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ ഡോ. ബോബി ചെമ്മണൂർ പുറത്തിറക്കി. ജനറൽ മാനേജർ (മാർക്കറ്റിംഗ്) സി.പി. അനിലും ചടങ്ങിൽ സംബന്ധിച്ചു.

സ്വർണത്തിന് പുറമേ, നാച്ചുറൽ സ്‌റ്റോണുകളും എമാറാൾഡും ഉപയോഗിച്ച് നിർമ്മിച്ച ഫ്രോക്കിന് വില മൂന്നരക്കോടി രൂപയാണ്. അഞ്ചുപേർ ചേർന്ന് അഞ്ച് മാസമെടുത്താണ് സ്വർണഫ്രോക്ക് നിർമ്മിച്ചത്.
ഇതോടൊപ്പം ആകർഷകമായ ക്രൗണും നിർമ്മിച്ചിട്ടുണ്ട്. പ്രകൃതിദത്ത നിറങ്ങൾ ഉപയോഗിച്ചുള്ള മിനാ വർക്കുകളാണ് ഫ്രോക്കിനെ ആകർഷകമാക്കുന്നത്. ചെമ്മണൂർ ജുവലറിയുടെ എല്ലാ ഷോറൂമുകളിലും ഫ്രോക്ക് പ്രദർശിപ്പിക്കും. 21ന് വൈകിട്ട് നാലിന് തൃശൂർ ഷോറൂമിൽ ഫ്രോക്കിന്റെ പ്രദർശനത്തിന് തുടക്കമാകും.