പിറവം: എൻ.ആർ.ഇ.ജി. വർക്കേഴ്സ് യൂണിയൻ അംഗത്വ കാമ്പയിന്റെ വാർഡുതല ഉദ്ഘാടനം പാമ്പാക്കുട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുഷമ മാധവൻ സരോജിനി മറ്റത്തിലിന് ആദ്യ അംഗത്വം നൽകി നിർവഹിച്ചു. അസോസിയേഷൻ ഏരിയാ കമ്മിറ്റി അംഗം സിന്ധു ജോർജ്, മേഖലാ സെക്രട്ടറി വി.പി. ഐസക്, ഷിമോൾ പി മോഹനൻ എന്നിവർ സംസാരിച്ചു.