kumaramagalam-temple-
പറവൂത്തറ ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ തൈപ്പൂയ മഹോത്സവത്തിന് കൊടുങ്ങല്ലൂർ സന്തോഷ് തന്ത്രിയുടേയും എ.കെ. ജോഷി ശാന്തിയുടേയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറുന്നു

പറവൂർ : പറവൂർ ഈഴവസമാജം പറവൂത്തറ ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ തൈപ്പൂയ മഹോത്സവത്തിന് കൊടിയേറി. കൊടുങ്ങല്ലൂർ സന്തോഷ് തന്ത്രിയും എ.കെ. ജോഷി ശാന്തിയും മുഖ്യകാർമ്മികത്വം വഹിച്ചു. ഇന്ന് രാവിലെ 8.3ന് കലശപൂജ, വൈകിട്ട് 7ന് വിവിധ കലാപരിപാടികൾ, പ്രതിഷ്ഠാദിനമായ 19 ന് രാവിലെ കലശപൂജ, നവകലശാഭിഷേകം, പ്രസാദഊട്ട്, രാത്രി താലം എഴുന്നള്ളിപ്പ് തുടർന്ന് മംഗല്യതാല സമർപ്പണവും ആരാധനയും രാത്രി കാവടിയാട്ടം. മഹോത്സവദിനമായ 20 ന് രാവിലെ മൂന്ന് ഗജവീരന്മാരുടെ അകമ്പടിൽ എഴുന്നള്ളിപ്പ്, കലശാഭിഷേകം, ആനയൂട്ട്, വൈകിട്ട് പകൽപ്പൂരം, രാത്രി ദീപാരാധന, ആകാശവിസ്മയം, ഗാനമേള. തൈപ്പൂയ മഹോത്സവ ദിനമായ 21ന് പുലർച്ചെ അഭിഷേകം, 11ന് കാവടിയാട്ടം, കലശാഭിഷേകം, വൈകിട്ട് നാട്ടറിവ് നാടൻപാട്ട്, രാത്രി ആറാട്ടുബലി, തുടർന്ന് ആറാട്ട് എഴുന്നള്ളിപ്പ്.