substation
വൈദ്യുതി മന്ത്രി എം എം മണി നാളെ ഉദ്ഘാടനം ചെയ്യുന്ന ആളില്ലാ സബ് സ്റ്റേഷൻ

തൃപ്പൂണിത്തുറ: ഉപദോക്താക്കൾക്ക് തടസം കൂടാതെ വൈദ്യുതി ലഭിക്കുന്നതിനുള്ള കെ.എസ്.ഇ.ബിയുടെ ആളില്ലാ സബ് സ്റ്റേഷന്റെ ഉദ്ഘാടനം വൈദ്യുതി മന്ത്രി എം.എം. മണി നാളെ (ശനി) ലായം കൂത്തമ്പലത്തിൽ നിർവഹിക്കും. പൂർണമായും കമ്പ്യൂട്ടർവത്കരിച്ച സബ് സ്റ്റേഷൻ എരൂർ ആസാദ് റോഡിനടുത്ത് മിൽമ നൽകിയ സ്ഥലത്താണ് നിർമ്മിച്ചിരിക്കുന്നത്. വൈറ്റില , പുത്തൻകുരിശ് ഫീഡറിൽ നിന്ന് ഒന്നര കിലോമീറ്റർ ഭൂഗർഭ കേബിൾ സ്ഥാപിച്ചാണ് തൃപ്പൂണിത്തുറ സബ് സ്റ്റേഷനിലേക്ക് 66 കെ വി വൈദ്യുതി എത്തിക്കുന്നത്. നിലവിൽ തൃപ്പൂണിത്തുറയിൽ വൈദ്യുതി ലഭ്യമാകുന്നത് കാക്കനാട് , കണ്ടനാട്, വൈറ്റില എന്നീ സബ്‌സ്റ്റേഷനുകളിൽ നിന്നാണ്. കേന്ദ്ര സഹായത്തോടെ നടപ്പിലാക്കിയ സംസ്ഥാനത്തെ ആദ്യ സബ് സ്റ്റേഷന്റെ നിയന്ത്രണം വൈറ്റില 110 കെവി സബ്‌സ്റ്റേഷനായിരിക്കും. എം. സ്വരാജ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.കെ.വി. തോമസ് എം പി, ജോൺ ഫെർണാണ്ടസ് എം.എൽ.എ എന്നിവർ പങ്കെടുക്കും.