മൂവാറ്റുപുഴ : ഭരണഘടനാ സാക്ഷരതാ ജനകീയപരിപാടിയുടെ ഭാഗമായുള്ള സന്ദേശയാത്രയുടെ ജില്ലയിലെ സമാപനം 20 ന് വൈകിട്ട് 5.30 ന് മൂവാറ്റുപുഴ നെഹൃുപാർക്കിൽ നടക്കും. സാക്ഷരതാമിഷൻ ഡയറക്ടർ ഡോ. പി.എസ്. ശ്രീകലയാണ് യാത്ര നയിക്കുന്നത്. മൂവാറ്റുപുഴയിലെ സ്വീകരണ സമ്മേളനം എൽദോ എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്യും. വിവിധ സാമൂഹ്യ- രാഷ്ട്രീയ നേതാക്കൾ പങ്കെടുക്കും. ബൈക്ക് റാലി, കലാ-സാംസ്‌കാരിക പരിപാടി എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. മുനിസിപ്പൽ ഹാളിൽ ചേർന്ന സ്വാഗതസംഘം രൂപീകരണ യോഗം നഗരസഭാ ചെയർപേഴ്‌സൺ ഉഷ ശശിധരൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസി ജോളി അദ്ധ്യക്ഷയായിരുന്നു. മുനിസിപ്പൽ വൈസ് ചെയർമാൻ പി.കെ. ബാബുരാജ്, പ്രതിപക്ഷ നേതാവ് കെ. എ. അബ്ദുൽ സലാം, കൗൺസിലർമാരായ സി.എം. ഷുക്കൂർ, സി.എം.സീതി, ജയ കൃഷ്ണൻ നായർ, വിജയചന്ദ്രൻ, ബിനു മടേക്കൽ, ബിനീഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ.സി. ഏലിയായാസ്, ജോസ് സി.എ., മിനിമോൾ ജേക്കബ്, ലിറ്റി വർഗീസ്, പി.എസ്. സ്റ്റാലിൻ എന്നിവർ സംസാരിച്ചു.