mt-joseph

കൊച്ചി: ഏഴ് വയസിനിടെ മുപ്പതിനായിരത്തിലേറെ ചിത്രങ്ങൾ വരച്ച എഡ്മണ്ട് തോമസ് ക്ലിന്റിന്റെ പിതാവ് തോമസ് ജോസഫ് (72) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം ഇന്ന് കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിക്ക് കൈമാറും.

എറണാകുളം ജഡ്ജസ് അവന്യൂവിലെ 'ക്ളിന്റ് ' എന്ന വീട്ടിൽ ഭാര്യ ചിന്നമ്മയ്ക്കൊപ്പമായിരുന്നു താമസം. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിഷറീസ് ടെക്‌നോളജിയിൽ ഉദ്യോഗസ്ഥനായിരുന്നു. എറണാകുളം മുല്ലപ്പറമ്പിൽ കുടുംബാംഗമാണ്. ക്ലിന്റിന്റെ മരണശേഷവും അവൻ വരച്ച ചിത്രങ്ങൾ ലോകത്തെ കാണിക്കുകയെന്നത് ജീവിത നിയോഗമായി ഏറ്റെടുക്കുകയായിരുന്നു ജോസഫും ചിന്നമ്മയും. കെ.ടി.ഡി.സി ക്ളിന്റിന്റെ പേരിൽ നടത്തിയ ചിത്രരചനാ മത്സരത്തിൽ 110 രാജ്യങ്ങളിൽ നിന്ന് 50,000 ലേറെ കുട്ടികളാണ് പങ്കെടുത്തത്. ക്ളിന്റ് എന്ന പേരിൽ ഒരു ചലച്ചിത്രവും ഒരുങ്ങിയിരുന്നു.