ആലുവ: കെയർ ഹോം പദ്ധതിയുടെ ഭാഗമായി ആലുവ സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് നെടുമ്പാശേരി പഞ്ചായത്തിലെ ആവണംകോട് സ്വദേശിനി തങ്കമ്മ കണ്ണന് വേണ്ടി നിർമ്മിക്കുന്ന വീടിന്റെ ശിലാസ്ഥാപനം അൻവർ സാദത്ത് എം.എൽ.എ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് കെ.കെ. ജിന്നാസ് അദ്ധ്യക്ഷത വഹിച്ചു. നെടുമ്പാശേരി പഞ്ചായത്ത് പ്രസിഡന്റ് മിനി എൽദോ, ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങളായ ജോർജ് പി. അരീക്കൽ, എസ്.എൻ. കമ്മത്ത്, ആലുവ അസി.രജിസ്ട്രാർ ജനറൽ എൻ. വിജയകുമാർ, യൂണിറ്റ് ഇൻസ്‌പെക്ടർമാരായ ബേബി സജി, കുന്നത്തുനാട് അസി.രജിസ്ട്രാർ രമ, ബാങ്ക് സെക്രട്ടറി ലിജി പി. സക്കറിയ, പി.ഐ. ഏലിയമ്മ, ഉമൈബബീവി, ഇ.സി. ജോയി എന്നിവർ സംബന്ധിച്ചു.