ആലുവ: സമഗ്ര ശിക്ഷാ അഭിയാൻ നടപ്പാക്കുന്ന സുരേലി ഹിന്ദി പഠനപോഷണ പദ്ധതിയുടെ ഭാഗമായി ചുണങ്ങംവേലി സെന്റ് ജോസഫ് ഹൈസ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ദ്വിദിന പരിശീലനം ബി.ആർ.സി ട്രെയിനർ കെ.എൻ. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പ്രധാനാദ്ധ്യാപിക സിസ്റ്റർ എം. ലിറ്റിൽ മരിയ അദ്ധ്യക്ഷത വഹിച്ചു. സിസ്റ്റർ ഡയ്‌സലറ്റ്, എം.വി. ദേവനന്ദ, ദബോറ ബിജു എന്നിവർ സംസാരിച്ചു. നാടകം, കഥപറച്ചിൽ, ഗാനങ്ങൾ തുടങ്ങിയ കലാരൂപങ്ങളുടെ സഹായത്തോടെ ഹിന്ദിപഠനം ആയാസരഹിതമാക്കുകയാണ് ലക്ഷ്യം. ആലുവ വിദ്യാഭ്യാസ ഉപജില്ലയിലെ എല്ലാ സർക്കാർ എയിഡഡ് സ്‌കൂളുകളിലും പദ്ധതി നടപ്പാക്കും.