ponkala
നെട്ടൂർ കുമാരപുരം സുബ്രഹ്മണ്യക്ഷേത്രത്തിൽ നടന്ന മകരപ്പൊങ്കാല

നെട്ടൂർ: നെട്ടൂർ എസ്.എൻ.ഡി.പി 4679 -ാം നമ്പർ ശാഖായോഗംവക കുമാരപുരം ശ്രീസുബ്രഹ്മണ്യക്ഷേത്രത്തിൽ മകരച്ചൊവ്വ ഭക്തിനിർഭരമായ ചടങ്ങുകളോടെ നടന്നു . പൊങ്കാലയിടൽ ചടങ്ങിന് ക്ഷേത്രാചാര്യൻ പൊന്നൻ ശാന്തി മുഖ്യകാർമ്മികത്വം വഹിച്ചു. സുരേഷ് ബാബു പുളിക്കത്തറയുടെ വസതിയിൽ നിന്ന് താലംഘോഷയാത്രയും വൈകിട്ട് ദേവിക്ക് പൂമൂടൽചടങ്ങും നടന്നു. ശാഖാ പ്രസിഡന്റ് രാജൻ മാതൃഭവൻ, വൈസ് പ്രസിഡന്റ് ദിലീപ് ചൂരക്കാട്, സെക്രട്ടറി രഞ്ജിത് പുതുശേരി, വനിതാസംഘം പ്രസിഡന്റ് സുഭാഷിണി ചന്ദ്രൻ, സെക്രട്ടറി സരള കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.