binoy
ബിനോയ് വിശ്വം ബ്രിട്ടോയുടെ പത്നി സീനാ ഭാസ്കറിനോട് സംസാരിക്കുന്നു

കൊച്ചി : മുൻ എം.എൽ.എ സൈമൺ ബ്രിട്ടോയുടെ നിര്യാണത്തിൽ അനുശോചനമറിയിക്കാനും കുടുംബത്തെ ആശ്വസിപ്പിക്കാനും സി.പി.ഐ നേതാവ് ബിനോയ് വിശ്വം എം.പി വടുതലയിലെ വസതിയിലെത്തി. ബ്രിട്ടോയുടെ ഭാര്യ സീനാ ഭാസ്‌കർ, മകൾ കയീനില എന്നിവരുമായി അദ്ദേഹം ബ്രിട്ടോയുമായുള്ള സൗഹൃദത്തെക്കുറിച്ചുള്ള അനുഭവങ്ങൾ പങ്കുവച്ചു. സി.പി.ഐ എറണാകുളം മണ്ഡലം സെക്രട്ടറി സി.എ ഷക്കീർ, മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി പി.കെ ജോഷി, വടുതല ലോക്കൽ സെക്രട്ടറി കെ.എ അലോഷ്യസ് എന്നിവരും ഒപ്പമുണ്ടായിരുന്നു.