gst

കൊച്ചി: ചരക്കു സേവന നികുതി (ജി.എസ്.ടി) സംബന്ധമായ സുവിധ സേവനങ്ങൾ നൽകുന്ന മാസ്‌റ്റേഴ്സ് ഇന്ത്യ കേരളത്തിലെ പ്രവർത്തനം വിപുലീകരിക്കുന്നു. നിലവിലെ 40 സുവിധ കേന്ദ്രങ്ങൾ ഈവർഷം അവസാനം 180 ആയി വർദ്ധിപ്പിക്കും. ചെറുകിട - ഇടത്തരം സംരംഭകർക്ക് സുവിധ സേവനം നൽകുകയാണ് ലക്ഷ്യമെന്ന് നോയിഡ ആസ്ഥാനമായ മാസ്റ്റേഴ്സ് ഇന്ത്യയുടെ ബിസിനസ് മേധാവി അഭിറാം സുരേഷ് പത്രസമ്മേളനത്തിൽ പറഞ്ഞു.

നിശ്ചിത സമയത്തിനകം നടപടികൾ പൂർത്തിയാക്കലും കുറഞ്ഞ നിരക്കുമാണ് മാസ്‌റ്റേഴ്സ് വാഗ്ദാനം ചെയ്യുന്നത്. ജി.എസ്.ടി രജിസ്ട്രേഷൻ, ഫയലിംഗ്, ഐ.ടി റിട്ടേൺ ഫയലിംഗ്, ഓഡിറ്റ്, അക്കൗണ്ടിംഗ്, ഡിജിറ്റൽ മാർക്കറ്റിംഗ്, നിയമസേവനം, സ്വർണം-വെള്ളി നിക്ഷേപങ്ങൾ തുടങ്ങിയ സേവനങ്ങളാണ് സുവിധ കേന്ദ്രങ്ങൾ നൽകുന്നത്. ഫ്രാഞ്ചൈസി അടിസ്ഥാനത്തിലാണ് കേന്ദ്രങ്ങൾ പ്രവർത്തിക്കുക. സംരംഭകർക്ക് സഹായകമായ ബിസിനസ് ഹബ്ബുകളായി കേന്ദ്രങ്ങളെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.