അങ്കമാലി : അങ്കമാലി നഗരസഭ 2018-19 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൻകീഴിൽ നിർമ്മിക്കുന്ന മൂന്നാമത്തെ സിമന്റ് കട്ട നിർമ്മാണ യൂണിറ്റിന്റെ ഉദ്ഘാടനം.ജി.സി.ഡി.എ.ചെയർമാൻ അഡ്വ.വി.സലിം നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ എം.എ.ഗ്രേസി അദ്ധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അദ്ധ്യക്ഷൻ എം.എസ്. ഗിരീഷ് കുമാർ, കൗൺസിലർമാരായ ടി. വൈ. ഏല്യാസ്, അഭിലാഷ് ജോസഫ്, മുൻ ചെയർമാൻമാരായ കെ. കുട്ടപ്പൻ, വത്സല ഹരിദാസ്, സി.ഡി.എസ് മെമ്പർ സൂര്യ സജീവ്, പി.ശശി എന്നിവർ സംസാരിച്ചു. വാർഡ് കൗൺസിലർ വിനീത ദിലീപ് സ്വാഗതവും തൊഴിലുറപ്പ് പദ്ധതി അക്കൗണ്ടന്റ് ജിഷ.കെ.എം.നന്ദിയും പറഞ്ഞു. ഇവിടെ നിർമ്മിക്കുന്ന സിമന്റ് കട്ടകൾ പി.എം.എ.വൈ , ലൈഫ് പദ്ധതിയിൽപെട്ട ഗുണഭോക്താക്കൾക്ക് സൗജന്യമായി വിതരണം ചെയ്യും.