l
ഇലഞ്ഞിയിൽ പൈങ്കൊമ്പ് മടുക്കയിൽ മങ്കുന്നേൽ ജോയിയുടെ കുടുംബത്തിന് കെ.പി.സി.സി. നിർമ്മിച്ചു നൽകുന്ന വീട്

പിറവം. കെ.പി.സി.സിയുടെ ഭവന നിർമ്മാണ പദ്ധതിയിൽ പിറവം ബ്ലോക്കിൽ നിർമ്മിച്ച ആദ്യ വീടിന്റെ താക്കോൽദാനം ഇന്ന് വൈകിട്ട് 4ന് ഇലഞ്ഞി ടൗണിൽ നടക്കും. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വിൽസൺ കെ ജോണിന്റെ നേതൃത്വത്തിൽ പൈങ്കൊമ്പ് മടുക്കയിൽ മങ്കുന്നേൽ ജോയിയുടെ കുടുംബത്തിനാണ് ആദ്യ വീട് നൽകുന്നത്. മരം വീണ് വീട് തകർന്ന ഇവരുടെ ദുരിതമയമായ ജീവിതത്തെക്കുറിച്ച് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.

വീടിന്റെ താക്കോൽദാനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിക്കും. രണ്ടാം ഘട്ടമായി കാലവർഷക്കെടുതിയിൽ വീട് തകർന്ന കോൺഗ്രസ് മണ്ഡലം സെക്രട്ടറി പി.കെ പ്രതാപന് കോൺഗ്രസ് ഇലഞ്ഞി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കെ.ജി.ഷിബുവിന്റെ നേതൃത്വത്തിൽ നിർമ്മിക്കുന്ന വീടിന്റെ ശിലാസ്ഥാപനം യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ നിർവഹിക്കും.ചടങ്ങിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വിൽസൺ .കെ . ജോൺ അദ്ധ്യക്ഷത വഹിക്കും.

ഡി.സി.സി.പ്രസിഡന്റ് ടി.ജെ.വിനോദ് , വി.ജെ. പൗലോസ്, ജോസഫ് വാഴയ്ക്കൻ , മുൻ മന്ത്രി കെ. ബാബു , ഐ.കെ. രാജു, കെ..ജി. ഷിബു, കൂത്താട്ടുകുളം നഗരസഭ ചെയർമാൻ പി.സി. ജോസ്, മണീട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭ ഏലിയാസ്, പിറവം നഗരസഭ ചെയർമാൻ സാബു ജേക്കബ്, എൻ.പി. പൗലോസ് എന്നിവർ പ്രസംഗിക്കും.